എന്താണ് ബൈഅത്തു രിള്വാൻ?
എന്താണ് ബൈഅത്തു രിള്വാൻ?
(۞ لَّقَدۡ رَضِیَ ٱللَّهُ عَنِ ٱلۡمُؤۡمِنِینَ إِذۡ یُبَایِعُونَكَ تَحۡتَ
ٱلشَّجَرَةِ فَعَلِمَ مَا فِی قُلُوبِهِمۡ فَأَنزَلَ ٱلسَّكِینَةَ عَلَیۡهِمۡ وَأَثَـٰبَهُمۡ فَتۡحࣰا قَرِیبࣰا)(സൂറത് അൽഫത്ഹ് )
മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ അങ്ങയോടു പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു.
ഈ ആയതിന്റെ വിവക്ഷ മക്ക വിജയ സമയത്തുണ്ടായ ബൈഅത്തു രിള്വാൻ സംഭവത്തെ പറ്റിയാണ്
എന്താണ് بيعة الرضوان؟؟؟
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മസ്ജിദുൽ ഹറാമിൽ നിർഭയരായി കയറുന്നത് സ്വപ്നം കണ്ടു. ഈയൊരു സന്തോഷത്തിൽ നബിതങ്ങൾ തൻറെ സഹാബത്തും ആയി ഹിജ്റ ആറാം വർഷം മക്കയിൽ പോയി ഉംറ ചെയ്യാൻ തീരുമാനിച്ചു.മക്കയിൽ എത്തുന്നതിനുമുമ്പ് ഖുറൈശികൾ ഹുദൈബിയയിൽ അവരെ തടഞ്ഞു. ഈ സമയത്ത് നബി തങ്ങൾ ഉസ്മാന്(റ) വിനെ ദൂതനായി മക്കയിലേക്ക് പറഞ്ഞയച്ചു.അങ്ങനെ നബി തങ്ങളെ മക്കയിലേക്കു പ്രവേശിക്കാൻ അനുവദിക്കുകയില്ലെന്നും ഉസ്മാൻ റളിയള്ളാഹുവിനെ മൂന്നുദിവസം തടഞ്ഞുവെക്കുകയും ചെയ്തു.ഈയൊരു സമയത്ത് ഉസ്മാന് (റ ) വധിക്കപ്പെട്ടു എന്നൊരു വാർത്ത പ്രചരിക്കുകയും തത്ഫലമായി സ്വഹാബിമാർ മരണം വരെ സമരം ചെയ്യാൻ തയ്യാറായി. അതിനായി ഹുദൈബിയ യിലെ ഒരു വൃക്ഷ ചുവട്ടിൽ അവർ നബിയുമായി ബൈഅത്ത് ചെയ്തു. ഈ ഉടമ്പടിയാണ് ചരിത്രത്തിൽ ബൈഅത്തു രിള്വാൻ എന്നറിയപ്പെടുന്നത്😊😊
Comments
Post a Comment